Sunday, May 24, 2009

ഇതുവരെ പറഞ്ഞത്.

ഫയര്‍ സ്റ്റേഷന്‍ എവിടെ?
പേരിനൊരു കെ. എസ്. ആര്‍. ടി. സി ബസ്‌ സ്റ്റേഷന്‍?

മലയാളം ടൈപ്പ് ചെയ്യുക

നിങ്ങള്‍കും പരാതികള്‍ അറിയിക്കാം. അധികാരികള്‍ കണ്ണ് തുറക്കട്ടെ

പേരിനൊരു കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റേഷന്‍ എന്തിന്?


ശാസ്താംകോട്ടയില്‍ ഒരു ബസ്‌ സ്റ്റേഷന്‍ വന്നപ്പോള്‍ കുന്നത്തൂര്‍ താലൂക്കുകാര്‍ മൊത്തം സന്തോഷിച്ചു. കാരണം നാട്ടുകാര്‍ കരുതിയത്‌ അവരുടെ ചിരകാല സ്വപ്നമാണ് ഇവിടെ സഫലമായതെന്ന്. പക്ഷെ പിന്നീടാണ് മനസിലായത്‌ ശാസ്താംകോട്ട കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റേഷന്‍ പേരിനൊരു ബസ്‌ സ്റ്റാന്റ് പോലും അല്ലെന്ന്. ഇത് വഴി കടന്നുപോകുന്ന ഏതാനും ചില ഓര്‍ഡിനറി ബസ്‌ മാത്രം കയറി ഇറങ്ങുന്ന വെറുമൊരു ബസ്‌ സ്റ്റോപ്പ്‌ ആയി മാറി ഇപ്പോള്‍ ഈ ബസ്‌ സ്റ്റേഷന്‍. ഇതാണോ ബസ്‌ സ്റ്റേഷന്‍ ഉത് ഘാടന വേളയില്‍ മന്ത്രി പറഞ്ഞത്? ബഹുമാനപ്പെട്ട എം. എല്‍. എ ശ്രീ കോവൂര്‍ കുഞ്ഞുമോന്‍ അവര്‍കള്‍ക്ക് ശാസ്തംകൊട്ടയെ കുറിച്ച് ഒരു താല്പര്യവുമില്ല എന്ന് തോനുന്നു. പറയൂ ഞങ്ങള്‍ താങ്കള്‍ക്ക് എന്താണ് തരേണ്ടത് ഈ ബസ്‌ സ്റ്റേഷന്‍ ഒന്ന് നേരെ ചൊവ്വേ ആക്കാന്‍? 
ശാസ്താംകോട്ട ബസ്‌ സ്റ്റേഷന് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ഇവിടുത്തെ അധികാരികള്‍ തയ്യാറാവുന്നില്ല. പഞ്ചായത്ത്‌ എന്തുകൊണ്ട് ഇതവരെ ഒരു ഗാരജ് തുടങ്ങാന്‍ ആവിസ്യമായ സൗകര്യം ചെയ്തുകൊടുക്കുന്നില്ല.? തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മാത്രം നല്‍കുന്ന വാഗ്ദാനങ്ങള്‍ മാത്രമാകരുത് നിങ്ങളുടെ വാക്കുകള്‍. അത പാലിക്കപ്പെടാനും കൂടി ഉള്ളതാനെന്ന കാര്യം നിങ്ങള്‍ മറന്നുപോകരുത്‌.

എവിടെ ഫയര്‍ സ്റ്റേഷന്‍?

ഫയര്‍ സ്റ്റേഷന്‍ ഫയലുകളില്‍ മാത്രം ഒതുങ്ങാന്‍ ഉള്ളതാണോ? ശാസ്താംകോട്ടയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവധിച്ചിട്ട് നാളേറെയായി ഇതുവരെയും അത തുടങ്ങുന്നതിനുള്ള ഒരു നടപടിയും അധികാരികള്‍ ആരംഭിച്ചിട്ടില്ല. എന്തിനാണ് ഞങ്ങള്‍ ശാസ്താംകോട്ട നിവാസികളോട് ഈ അവഗണന? ശാസ്താംകോട്ട പഞ്ചായത്തും ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്തും ഉടനടി ഒരു തീരുമാനത്തില്‍ എത്തണം. അല്ലെങ്കില്‍ അനുവധിച്ച ഫയര്‍ സ്റ്റേഷന്‍ വേറെ ആരെങ്കിലും കൊണ്ടുപോകും. ഇതിനു മുന്‍പും ശാസ്താംകോട്ടയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചിടുള്ളതാണ് പക്ഷെ അധികാരികളുടെ അനാസ്ഥ കാരണം അത നടപ്പിലാക്കാതെ പോയി. ഇനിയും ഇങ്ങനെ അവഗണിക്കാന്‍ ശാസ്താംകൊട്ടക്കാര്‍് സമ്മതിക്കില്ല.
ശാസ്താംകോട്ട യില്‍ അതിനുള്ള സ്ഥലവും സൗകര്യവും ഒരുക്കുന്നതിന് വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ള ണമെന്നു താഴ്മയായി അപേക്ഷിക്കുന്നു.