Sunday, May 24, 2009

പേരിനൊരു കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റേഷന്‍ എന്തിന്?


ശാസ്താംകോട്ടയില്‍ ഒരു ബസ്‌ സ്റ്റേഷന്‍ വന്നപ്പോള്‍ കുന്നത്തൂര്‍ താലൂക്കുകാര്‍ മൊത്തം സന്തോഷിച്ചു. കാരണം നാട്ടുകാര്‍ കരുതിയത്‌ അവരുടെ ചിരകാല സ്വപ്നമാണ് ഇവിടെ സഫലമായതെന്ന്. പക്ഷെ പിന്നീടാണ് മനസിലായത്‌ ശാസ്താംകോട്ട കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റേഷന്‍ പേരിനൊരു ബസ്‌ സ്റ്റാന്റ് പോലും അല്ലെന്ന്. ഇത് വഴി കടന്നുപോകുന്ന ഏതാനും ചില ഓര്‍ഡിനറി ബസ്‌ മാത്രം കയറി ഇറങ്ങുന്ന വെറുമൊരു ബസ്‌ സ്റ്റോപ്പ്‌ ആയി മാറി ഇപ്പോള്‍ ഈ ബസ്‌ സ്റ്റേഷന്‍. ഇതാണോ ബസ്‌ സ്റ്റേഷന്‍ ഉത് ഘാടന വേളയില്‍ മന്ത്രി പറഞ്ഞത്? ബഹുമാനപ്പെട്ട എം. എല്‍. എ ശ്രീ കോവൂര്‍ കുഞ്ഞുമോന്‍ അവര്‍കള്‍ക്ക് ശാസ്തംകൊട്ടയെ കുറിച്ച് ഒരു താല്പര്യവുമില്ല എന്ന് തോനുന്നു. പറയൂ ഞങ്ങള്‍ താങ്കള്‍ക്ക് എന്താണ് തരേണ്ടത് ഈ ബസ്‌ സ്റ്റേഷന്‍ ഒന്ന് നേരെ ചൊവ്വേ ആക്കാന്‍? 
ശാസ്താംകോട്ട ബസ്‌ സ്റ്റേഷന് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ഇവിടുത്തെ അധികാരികള്‍ തയ്യാറാവുന്നില്ല. പഞ്ചായത്ത്‌ എന്തുകൊണ്ട് ഇതവരെ ഒരു ഗാരജ് തുടങ്ങാന്‍ ആവിസ്യമായ സൗകര്യം ചെയ്തുകൊടുക്കുന്നില്ല.? തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മാത്രം നല്‍കുന്ന വാഗ്ദാനങ്ങള്‍ മാത്രമാകരുത് നിങ്ങളുടെ വാക്കുകള്‍. അത പാലിക്കപ്പെടാനും കൂടി ഉള്ളതാനെന്ന കാര്യം നിങ്ങള്‍ മറന്നുപോകരുത്‌.

No comments:

Post a Comment